HIGHLIGHTS : Pathan movie controversy; Mumbai police registered a case
മുംബൈ : ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘പത്താന്‍’. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ നിരവധി വിവാദങ്ങള്‍ക്ക് നടുവിലാണ്. പ്രതിഷേധങ്ങള്‍ക്കിടെ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്‌ഐആര്‍. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ഷാറുഖ് ഖാന്‍ ചിത്രം പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാന രംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ ചൊല്ലിയാണ് വിവാദം.

ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. മുംബൈ പൊലീസിന് ഒന്നിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ സുധീര്‍ ഓജയാണ് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3ന് പരിഗണിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു