വാഹനഗതാഗതം നിരോധിച്ചു

മലപ്പുറം റോഡ് സെക്ഷന് കീഴില്‍ വരുന്ന അത്താണിക്കല്‍ -വള്ളൂര്‍ -ആലക്കാട്- തടപ്പറമ്പ (ഫസ്റ്റ് റീച്ച്) റോഡില്‍ ഓവുപാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതിനാല്‍ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. അത്താണിക്കലില്‍ നിന്നും ആലക്കാടിലേക്ക് വരുന്ന വാഹനങ്ങള്‍, വെള്ളൂര്‍ എല്‍.പി. സ്‌കൂള്‍ റോഡുവഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൊന്നാനി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നരിപ്പറമ്പ് പോത്തനൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. നരിപ്പറമ്പില്‍ നിന്നും പോത്തന്നൂര്‍, എടപ്പാള്‍ പോകേണ്ട വാഹനങ്ങള്‍ ഇന്ദിരാജി നഗറില്‍ നിന്നും നെല്ലാക്കര വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാവനൂര്‍-തൃപ്പനച്ചി-മോങ്ങം റോഡില്‍ ഓവുപാലം നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 13 മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിച്ചു. കാവനൂരില്‍ നിന്നും (തവരാപ്പറമ്പ്) തൃപ്പനച്ചിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നെല്ലിച്ചോട്- പൂച്ചെങ്ങല്‍ വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Share news
error: Content is protected !!
Scroll to Top