ഇങ്ക്വിലാബ് സിന്ദാബാദ്,വന്ദേമാതരം,ഭാരത് മാതാ കീ ജയ്;ജനങ്ങളെ അഭിസംബോധന ചെയ്ത് കെജിരിവാള്‍

ഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹിയില്‍ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. കുടുംബത്തോടൊപ്പമാണ് അദേഹം ഡല്‍ഹി ജനതയെ അഭിസംബോധന ചെയ്തത്. വികസനത്തിന് വോട്ട് എന്ന പുതിയ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
New Delhi: Delhi CM and AAP convenor Arvind Kejriwal (C) addreses supporters after party’s victory in the State Assembly polls, at AAP office in New Delhi, Tuesday, Feb. 11, 2020. Kejriwal’s wife Sunita, daughter Harshita, son Pulkit and party leaders Gopal Rai, Raghav Chadha are also seen. (PTI Photo/Ravi Choudhary)(PTI2_11_2020_000134B)

ഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹിയില്‍ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. കുടുംബത്തോടൊപ്പമാണ് അദേഹം ഡല്‍ഹി ജനതയെ അഭിസംബോധന ചെയ്തത്. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യത്താകെ ഇത് ആവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇങ്ക്വിലാബ് സിന്ദാബാദും വന്ദേമാതരവും ഭാരത് മാതാ കീ ജയും മുഴക്കിയായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ദല്‍ഹിയിലെ ഓരോ വോട്ടര്‍മാരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് അദേഹം പറഞ്ഞു.

ഹനുമാന്‍ ചാലിസ ഉരുട്ടിവിട്ട് തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്നും ഭഗവാന്‍ ഹനുമാന് മുന്നില്‍ നമിക്കുകയാണെന്നും കെജിരിവാള്‍ പറഞ്ഞു.അടുത്ത അഞ്ചുവര്‍ഷം മുന്നോട്ടുപോകാനുള്ള കരുത്താണ് ഈ വിജയം നല്‍കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ നടപ്പിലാക്കിയ വികസനത്തിന്റെ തുടര്‍ച്ചയായിരിക്കും വരാനിരിക്കുന്ന അഞ്ച് വര്‍ഷമെന്നും അദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •