Section

malabari-logo-mobile

കളിക്കളത്തിൽ കുതിക്കാനൊരുങ്ങി മലപ്പുറം: ജില്ലാതല കായിക മഹോത്സവം 28 മുതൽ

HIGHLIGHTS : Malappuram District level sports festival from 28th

കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽനടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനടക്കും. വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങളെ പരിചയപ്പെടുത്തുക, ജില്ലയിലെ കായികമേഖലയിലെപുരോഗതിയും ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർഎന്നിവിടങ്ങളിലാണ് നടക്കുക. പുതിയ കായിക താരങ്ങളെ കണ്ടെത്താനും വ്യത്യസ്ത കായിക ഇനങ്ങളിലേക്ക്ആഷർഷിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്. 40 കായിക ഇനങ്ങളിലായി 5000ത്തിലധികം കായികതാരങ്ങളും 500ലധികം ഓഫീഷ്യലുകളും കായിക മഹോത്സവത്തിന്റെ ഭാഗമാകും. കായിക ഉത്പന്നങ്ങളുടെവിപണനവും പ്രദർശനവും, സമഗ്രമായ കായിക സെമിനാർ, സ്പോർട്സ് മെഡിക്കൽ പവലിയൻ, കളിവർത്തമാനം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. അടുത്ത വർഷം വ്യത്യസ്ത അഞ്ച്കേന്ദ്രങ്ങളിലായി കായിക മഹോത്സവം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായി രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബർ 28ന് രാവിലെ 9.45ന് മലപ്പുറം കോട്ടക്കുന്നിൽ ആരംഭിക്കുന്ന കായിക പ്രദർശനം സംസ്ഥാനസ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി ഉദ്ഘാടനം ചെയ്യും. കേരള ബാസ്‌ക്കറ്റ് ബോൾഅസ്സോസിയേഷൻ പ്രസിഡൻറ് കെ. മനോഹര കുമാർ അധ്യക്ഷത വഹിക്കും.

sameeksha-malabarinews

രാവിലെ പത്തിന് മലപ്പുറം കോട്ടക്കുന്നിൽവെച്ച് സമഗ്ര കായിക സെമിനാർ സംഘടിപ്പിക്കും. സ്പോർട്സ്അതോറിറ്റി ഓഫ് ഇന്ത്യ റീഷ്യനൽ ഡയറക്ടർ ഡോ. ജി. കിഷോർ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡൻറ് യു. തിലകൻ അധ്യക്ഷത വഹിക്കും. ‘സമഗ്ര കായിക നയംഎന്ന വിഷയത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി, ‘സമ്പൂർണ്ണ കായികക്ഷമതഎന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി വി.പി സക്കീർ ഹുസൈൻ, ‘കായിക മേഖലയും പ്രതിരോധവും: പുതിയ സാധ്യതകൾഎന്ന വിഷയത്തിൽ ദേശീയ നീന്തൽ ഫെഡറേഷൻടെക്നിക്കൽ കമ്മിറ്റി ചെയർമാൻ എസ്. രാജീവ്, ‘കായിക മേഖലയും മാധ്യമങ്ങളുംഎന്ന വിഷയത്തിൽമാതൃഭൂമി സ്പോർട്സ് ലേഖകൻ വിശ്വനാഥ്, ‘ജില്ലയുടെ സമഗ്രകായിക വികനസനം: സാധ്യതകളുംപരിമിതികളുംഎന്ന വിഷയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽകുമാർ എന്നിവർവിഷയാവതരണം നടത്തും.

ഉച്ചയ്ക്ക് രണ്ടിന് അന്തർദേശീയദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ ആദരിക്കുന്ന പരിപാടിനടക്കും. ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ്പ്രസിഡൻറ് . ശ്രീകുമാർ അധ്യത വഹിക്കും. ജില്ലാ സ്പോർട്സ് ഓഫീസർ ടി. മുരുകൻരാജ് ഉപഹാരസമർപ്പണം നടത്തും.

വൈകീട്ട് നാലിന് ഘോഷയാത്ര നടത്തും. കളക്ടറുടെ ബംഗ്ലാവ് മുതൽ കോട്ടപ്പടി മൈതാനം വരെ നടക്കുന്നഘോഷയാത്രയിൽ കായിക താരങ്ങൾ, കായിക അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളാവും. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എൽ. അധ്യക്ഷത വഹിക്കും.

ഡിസംബർ 30ന് വൈകീട്ട് 4.30 മുതൽ ആറ് വരെ കോട്ടക്കുന്നിൽ വെച്ച് കളി വർത്തമാനം എന്ന പേരിൽ ചർച്ചനടക്കും. മുൻ എസ്.പി യു. അബ്ദുൽകരീം മോഡറേറ്ററാവുന്ന ചർച്ചയിൽ ജനപ്രതിനിധികൾ, കായിക താരങ്ങൾതുടങ്ങിയവർ പങ്കെടുക്കും.

ഡിസംബർ 31ന് വൈകീട്ട് അഞ്ചിന് തിരൂർ എം..എസ് സെൻട്രൽ സ്‌കൂളിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ. അധ്യക്ഷത വഹിക്കും. കായിക മത്സരങ്ങളിൽവിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!