Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

HIGHLIGHTS : മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത...

മലപ്പുറം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജം: കലക്ടര്‍ മലപ്പുറം ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്ന് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ല, താലൂക്ക് തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോട്ടുകളും സജ്ജമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണം പൂര്‍ത്തിയായി. ആരോഗ്യവകുപ്പിനോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. പൊതുജനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ പറഞ്ഞു.

കരുതല്‍ ക്യാമ്പുകളിലും

sameeksha-malabarinews
  •  സോപ്പ് /സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. വായയും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.
  • വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കണം.
  • സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പുകളിലുണ്ടെങ്കില്‍ ക്യത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം.
  • കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുക.
  • എലിപ്പനി തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കണം.
  • വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടാല്‍ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനും മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവണം.

കണ്‍ട്രോള്‍ റൂം

ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം ഫോണ്‍: 1077, 0483 2736320, 9383464212. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: പൊന്നാനി: 0494 2666038 തിരൂര്‍: 0494 2422238 തിരൂരങ്ങാടി: 0494 2461055 ഏറനാട്: 0483 2766121 പെരിന്തല്‍മണ്ണ: 04933 227230 നിലമ്പൂര്‍: 04931 221471 കൊണ്ടോട്ടി: 0483 2713311 പൊലീസ്: 1090, 0483 2739100 ഫയര്‍ഫോഴ്സ്: 101, 0483 2734800

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!