30 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി : വിദേശമദ്യവുമായി യുവായ് അറസ്റ്റിലായി. തിരൂരങ്ങാടി മൂന്നിയൂർ ചേറക്കോട് സ്വദേശി തച്ചേടത്ത് മുറ്റൊളി സുഗീഷാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു 15 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്.

വിദേശമദ്യം കടത്താന്‍ ഉപയോഗിച്ച KL65F2655 നമ്പര്‍ അക്‌സസ്സ് സ്‌കൂട്ടര്‍ സഹിതം പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് പാര്‍ട്ടി അത്താണിക്കല്‍ ഒലിപ്രം റോഡില്‍ വച്ച് വൈകീട്ട് 4.30ന് അറസ്റ്റ് ചെയ്തു. മുമ്പും സമാന കേസില്‍ ഇയാളിനെതിരെ കേസ് എടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍കുട്ടി, കെ.പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, വിനീഷ് പി ബി, സുഭാഷ് ആര്‍ യു, അരുണ്‍ പാറോല്‍ വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍, ലിഷ എക്‌സ്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top