പരപ്പനങ്ങാടി നഗരസഭാ വനിതാ കൗണ്‍സിലര്‍ തീപ്പൊളളലേറ്റ നിലയില്‍

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ വനിതാ കൗണ്‍സിലറെ തീപ്പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ടിപ്പടി കീഴ്ച്ചിറ ഏഴാം ഡിവിഷനിലെ കൗണ്‍സിലറായ ഷീബ പൊതുക്കരയെയാണ് ഇന്നലെ രാത്രിയില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

ഞാറാഴ്ച രാത്രി 11.30 മണിയോടെ വീട്ടിനുള്ളില്‍വെച്ചാണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ജനകീയമുന്നണിയുടെ കൗണ്‍സിലറാണ്.

Related Articles