കോ ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിന് കിരീടം

വളാഞ്ചേരി : ഓള്‍ കേരള കോ-ഓപറേറ്റീവ് കോളേജ് അസോസിയേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തല കലോത്സവത്തില്‍ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജ് കിരീടം നേടി. 156 പോയന്റോടെയാണ് പരപ്പനങ്ങാടിയുടെ വിജയം.

66 പോയന്റോടെ ഫറോക്ക് കോ ഓപറേറ്റീവ് രണ്ടാംസ്ഥാനവും, 58 പോയന്റോടെ പാലക്കാട് മൂന്നാംസ്ഥാനത്തുമെത്തി.

വളാഞ്ചേരി എംഇഎസ് കോളേജില്‍ വെച്ചായിരുന്നു കലോത്സവം നടന്നത്.

കലോത്സവത്തിന്റെ സമാപനസമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!
Scroll to Top