ആനക്കടിയില്‍ പെട്ട് പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു

കോട്ടയം: കുളിപ്പിക്കുന്നതിനിടെ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന്‍ കൊല്ലപ്പെട്ടു. ആനയെ കിടത്തുമ്പോള്‍ പാപ്പാനായ അരുണ്‍ പണിക്കര്‍(38) ആനക്കടിയിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു.

കോട്ടയം കാരാപ്പുഴയിലാണ് സംഭവം. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുമ്പോഴണ് അപകടമുണ്ടായത്. കിടക്കാന്‍ പറഞ്ഞുകൊണ്ട് അരുണ്‍ ആനയുടെ പിറകിലെ കാലില്‍ ചെറുതായി അടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിവീണു ഇതേ സമയത്തുതന്നെ ആന കിടക്കുകയും ചെയ്തു. ഇതോടെ പാപ്പാന്‍ ആനക്കടിയില്‍ പെടുകയായിരുന്നു.

കൊല്ലം ശാസ്താംകോട്ട സ്വദേശിയിയാണ് അരുണ്‍ പണിക്കര്‍. ഭാര്യ സരിത, മക്കള്‍ അഖില്‍, ശിവനന്ദ.

photo courtesy : deshabhimani online

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •