Section

malabari-logo-mobile

ഐ.വി ശശി അനുസ്മരണം പരപ്പനങ്ങാടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: മലയാള സിനിമയിലെ ജനകീയ സംവിധായകന്‍ ഐ.വി ശശിയെ ആസ്വാദകര്‍ അനുസ്മരിക്കുന്നു. ഡിസംബര്‍ 24 ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പരപ്പനങ്ങാടി ...

പരപ്പനങ്ങാടി: മലയാള സിനിമയിലെ ജനകീയ സംവിധായകന്‍ ഐ.വി ശശിയെ ആസ്വാദകര്‍ അനുസ്മരിക്കുന്നു. ഡിസംബര്‍ 24 ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങ് മലയാള സിനിമ ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ശ്രീജിത്ത് അരിയല്ലൂരിന്റെ പലകാലകവിതകള്‍ എന്ന പുസ്തകത്തിന്റെ നാലാംപതിപ്പ് ശ്രീകുമാരന്‍ തമ്പി കവി സി.പി വത്സന് നല്‍കി പ്രകാശിപ്പിക്കും.

sameeksha-malabarinews

‘ഗാനലോകവീഥികളില്‍’ എന്ന വിഷയത്തില്‍ പ്രശസ്ത നിരൂപകന്‍ സജയ് കെ വി സംസാരിക്കും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!