പരപ്പനങ്ങാടിയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍

പരപ്പനങ്ങാടി: റോഡരികില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍. ചിറമംഗലം സര്‍വീസ് സ്റ്റേഷന്റെയും എ എംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് റ്റാറ്റയുടെ നാനോ കാര്‍ ഉപേക്ഷിച്ച നിലയിലുള്ളത്. ഒരു മാസത്തിലധികമായി കെ .എല്‍ 55 കെ 5069 നമ്പര്‍ വാഹനം ഇവിടെ കണ്ട് തുടങ്ങിയിട്ടെന്നു നാട്ടുകാര്‍ പറയുന്നു.

കാറിന്റെ ഒരു ടയര്‍ പഞ്ചറായ നിലയിലാണ്. പ്രളയ സമയത്ത് മോഷണം നടത്തി ഉപേക്ഷിച്ചതെന്ന് കരുതുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിലാണ് വാഹനത്തിന്റെ കിടപ്പ്.

നിരവധി തവണ പരപ്പനങ്ങാടി പൊലീസില്‍ വിവരം അറിയിച്ചിട്ടും വന്ന് നോക്കിയില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Share news
error: Content is protected !!
Scroll to Top