കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: ചെലവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുണ്ടുംപുറത്ത് ‘റോസ് ഡെയ്ല്‍’ വീട്ടില്‍ ശോഭയാണ് കൊല്ലപ്പെട്ടത്.

ശോഭയുടെ ഭര്‍ത്താവ് രാഘവനാണ് ഇവരെ കൊലപ്പെടുത്തിയത്. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചുകാലമായി രാഘവന്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ശോഭയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top