നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍(44)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായി ഹംസ, മുനീര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് അപകടം നടന്നത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ അനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top