ശബരിമല യുവതി പ്രവേശനം: ബിജെപി നേട്ടമുണ്ടാക്കിയതായി കോണ്‍ഗ്രസ് വിലയിരുത്തല്‍

തിരു:  ശബരിമല യുവതി പ്രവേശനവിഷയത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിലയിരുത്തല്‍. കോണ്‍ഗ്രസ്സിന് തങ്ങളുടെ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്
ശബരിമല വിഷയത്തില്‍ പദയാത്രകളും വിശദീകരണയോഗങ്ങളും നടത്താന്‍ യോഗം തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ശബരിമല വിഷയത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയെ ബിജെപിയെ പോലെ കോണ്‍ഗ്രസ്സിന്റെയും കേന്ദ്രനേതൃത്വം സ്വാഗതം ചെയ്യുകയായണ് ചെയ്തിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസ് സംസ്ഥാനഘടകമെടുത്തത്. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നാണ് ഇവിടെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വിഷയം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ആയിട്ടില്ലെന്നാണ് യോഗത്തിന്റെ പൊതുവിലയിരുത്തല്‍.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തന്ത്രി കുടുംബത്തേയും രാജകുടംബത്തേയും മന്ത്രിമാര്‍ പരസ്യമായി അധിക്ഷേപിക്കുകയാണെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞിരുന്നു.
സംസ്ഥാനം ആവിശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനെന്‍സ് എന്ന ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ ഭരണഘടനഘടന അറിയാത്തതുകൊണ്ടാണെന്നും ഈ വാദം നിലനില്‍ക്കുന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനാണ് നിയമനിര്‍മ്മാണസാധ്യത ഉള്ളത് അത് ശ്രീധരന്‍പിള്ള മറക്കുന്നു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Articles