പണവും ലഹരിയും നല്‍കി പ്ലസ്ടുവിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു : മലപ്പുറത്ത് അധ്യാപകനടക്കം 6 പേര്‍ പിടിയില്‍

മലപ്പുറം :ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ ഉള്‍പ്പെടെ ആറുപേര്‍ പോലീസിന്റെ പിടിയിലായി.

മുക്കം സ്വദേശിയും അധ്യാപകനുമായ മോഹന്‍ദാസ്(35), മഞ്ചേരി സ്വദേശി അലവി(51), എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസങ്ങളില്‍ മറ്റു നാലുപേരും അറസ്റ്റിലായിരുന്നു

അഞ്ച് ആണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തിലധികം പേര്‍ക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പച്ചതിന് പോക്‌സോ നിയമപ്രകാരമുള്ള വകുപ്പള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊണ്ടോട്ടി, മഞ്ചേരി സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്യ
പീഡനത്തിനിരയായ ഒരാള്‍ വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധിച്ച വീട്ടുകാരുടെ ജാഗ്രതയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ രൂപീകരിച്ച ജാഗ്രതാസമിതിയുടെ ഇടപടെലും പ്രതികളെ പുറത്തുകൊണ്ടുവരുന്നതിന് സഹായകമായി. ഈ കുട്ടിയില്‍ നിന്ന് ലഭിച്ച വിവരത്തിനനുസരിച്ച് ചൈല്‍ഡ് ലൈന്‍ അതേ സ്‌കൂളിലെ മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ചില കുട്ടികള്‍ക്ക് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ നല്‍കിയും, പണം വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റുകുട്ടികളേക്കുടി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി കുട്ടികള്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ച 3 പ്രവാസികള്‍ക്കെതിരെയും പോലീസ് അന്വേഷണമാരംഭിച്ചതായാണ് സൂചന.

കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ വേടിച്ചുനല്‍കുന്നത് ഇത്തരം സംഘങ്ങള്‍ക്ക് ഏറെ സഹായകമാകുന്നുമുണ്ട്. ഇതില്‍ പെട്ടിട്ടുള്ള കുട്ടികളുടെ ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോകള്‍ അയച്ചുകൂടിയാണ് കുട്ടികളെ വലയിലാക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top