ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ വൈദികന്‍ മരിച്ചനിലയില്‍

ദില്ലി:  ഫ്രോങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചനിലയില്‍. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60)യാണ് മരിച്ചനിലയില്‍ കണ്ടത്. ജലന്ധറിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്.
ഇന്ന് പുലര്‍ച്ചയാണ് മരണം നടന്നതെന്ന് കരുതുന്നു

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ മാധ്യമങ്ങളിലൂടെ ഇദ്ദേഹം പ്രതികരണം നടത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സഹവൈദികരും ആരോപിച്ചു.

ആലപ്പുഴ ചേര്‍ത്തല പള്ളിക്കല്‍ സ്വദേശിയാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറ. ജലന്ധര്‍ രൂപത രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് കുര്യാക്കോസ് കാട്ടുതറ. ഇദ്ദേഹം  കന്യാസ്ത്രീ വിഷയത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ഭീഷണിനേരിട്ടിരുന്നു. ഇക്കാര്യം പോലീസില്‍പരാതിപ്പെട്ടതാണ്. ഫ്രാങ്കോക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ പോലീസ് നല്‍കിയ റിമാന്റ് റിപ്പോര്‍ട്ടിലും ഫ്രാങ്കോയുടെ സ്വാധീനത്തെ കുറിച്ചും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതെയെ കുറിച്ചും പറഞ്ഞിരുന്നു

Related Articles