പണിപൂർത്തിയായിട്ടും മമ്പുറംപാലം  തുറന്നില്ല;നാട്ടുകാർ ജനകീയ ഉദ്ഘാടനത്തിനൊരുങ്ങുന്നു

തിരൂരങ്ങാടി: നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടും മമ്പുറം പാലം ഉദ്ഘാടനം വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. പെയിന്റിംഗ്, മാർക്കിംഗ്, റിഫ്ളക്ടർ അടക്കമുള്ള അവസാനഘട്ട മിനുക്കുപണികൾ വരെ പൂർത്തിയായിട്ടും ഉദ്ഘാടനം നീണ്ടുപോകുന്നതിനാൽ ജനകീയ ഉദ്ഘാടനം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.

പരീക്ഷണാടിസ്ഥാനത്തിൽ ഒരുദിവസം പാലം തുറന്നുകൊടുക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടനപ്രഖ്യാപനം നടത്താതെ പാലം അനിശ്ചിതമായി അടച്ചിട്ടതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.  2014 ലാണ് നിർമ്മാണം ആരംഭിച്ചത്. രണ്ടാഴ്ചമുമ്പ് മുഴുവൻ  മിനുക്കു പണികളും പൂർത്തിയിട്ടുണ്ട്.

തിരൂരങ്ങാടി നഗരസഭയെയും തമ്മിൽ  ബന്ധിപ്പിക്കുന്ന മമ്പുറംപാലം  21 കോടി രൂപ ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇനിയും വൈകുന്നപക്ഷം ജനകീയ ഉദ്ഘാടനം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top