ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാസമ്മേളനം

പരപ്പനങ്ങാടി: ഭാരതീയ മസ്ദൂര്‍ സംഘം ഏഴാമത് ജില്ലാസമ്മേളനം 23,24 തിയ്യതികളില്‍ പരപ്പനങ്ങാടിയില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള പ്രകടനം പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ പുത്തരിക്കല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. പ്രതിനിധി സമ്മേളനം ചെട്ടിപ്പടി കോവിലകം റോഡില്‍ ഹരിപുരം വിദ്യാനികേതനില്‍ വെച്ച് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഒ.ഗോപാലന്‍,വിജേഷ്.പി, എല്‍ സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top