Section

malabari-logo-mobile

2 ജി സ്‌പെക്ട്രം കേസ്; കനിമൊഴിയും എ.രാജും ഉള്‍പ്പെടെ എല്ലാവരും കുറ്റവിമുക്തര്‍

HIGHLIGHTS : ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ ആരും കുറ്റക്കാരല്ലെന്ന് സിബിഐ പ്രത്യേക കോടതി. കേസില്‍ പ്രതികളായിരുന്ന ഡിഎംകെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ എ ര...

ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ ആരും കുറ്റക്കാരല്ലെന്ന് സിബിഐ പ്രത്യേക കോടതി. കേസില്‍ പ്രതികളായിരുന്ന ഡിഎംകെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ എ രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി എന്നിവരുള്‍പ്പെടെ 19 പ്രതികളും കുറ്റവിമുക്തരാക്കുന്ന വിധിയാണ് പ്രസ്താവിച്ചത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്നും ഒറ്റ വരി വിധിന്യായത്തില്‍ കോടതി പറഞ്ഞു. ഏപ്രില്‍ നാലിന് വിചാരണ പൂര്‍ത്തിയാക്കിയ കേസിന്റെ വിധി കേള്‍ക്കാന്‍ രാജയും കനിമൊഴിയും കോടതയില്‍ എത്തിയിരുന്നു.

2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച അഴിമതി കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റ് അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് വിധി പറഞ്ഞത്. 2 ജി മൊബൈല്‍ തരംഗങ്ങളും ഓപ്പറേറ്റിങ് ലൈസന്‍സും അനുവദിക്കുന്നതില്‍ മന്ത്രിയായിരുന്ന എ രാജ കടുത്ത പക്ഷാപാതം കാണിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!