മലപ്പുറം: മുസ്ലീംലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങളെ ചീത്തവിളിച്ച് കെഎസ് യു പ്രകടനം നടത്തിയതിന് ആര്യാടനെയും ചെന്നിത്തലയെയും തെറിവിളിച്ച് എംഎസ്എഫിന്റെ തിരിച്ചടി.
കഴിഞ്ഞ ദിവസം മലപ്പുറം മമ്പാട് എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കെഎസ്‌യു നടത്തിയ ആഹ്ലാദപ്രകടനത്തിലെ മുദ്രാവാക്യം വിളിയാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ‘ പച്ചക്കൊടിയും തേങ്ങാപ്പൂളം എംഎസ്എഫിന് പൊന്നാണെങ്ങില്‍ കെഎസ് യുവിന് പുല്ലാണ്’ എന്നായിരുന്നു കെഎസ് യുവിന്റെ മുദ്രാവാക്യം പാണക്കാട്ടേക്ക് ഈ വിവരം ഫോണ്‍ ചെയ്ത് പറയാനും ആവിശ്യപ്പെടുന്നുണ്ട്, കെഎസ്‌യുക്കാര്‍ സ്വയം ആര്യാടന്റെ പട്ടാളം എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.
ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇരുവിഭാഗവും അവിടെയും ഏറ്റുമുട്ടി. ഇതിന് പിന്നാലെ വെള്ളിയാഴ്ച എംഎസ്എഫ് പ്രവര്‍ത്തകരും യൂത്ത് ലീഗും മമ്പാട്ട് തെരുവിലറങ്ങി. പ്രതിപക്ഷനേതാവ് ചെന്നിത്തലയെ സംഘിത്തല എന്ന് വിളിച്ചാണ് അവര്‍ തിരിച്ചടിച്ചത്. ആര്യാടനെതിരെയും മുദ്രാവാക്യം വിളിച്ചു.
യുഡിഎസ്എഫ് സംവിധാനം തകര്‍ന്ന മമ്പാട് കോളേജില്‍ കെഎസ്‌യു ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായി ചേര്‍ന്നാണ് മത്സരിച്ചത്. ഈ സഖ്യം ഒമ്പത് ജനറില്‍ സീറ്റില്‍ വിജയിച്ചു. എംഎസ് എഫ് പരാജയപ്പെട്ടു. ് കെഎസ്‌യു തങ്ങളില്ലാതെ മലപ്പുറത്ത് എംഎസ്എഫിന് ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും പ്രകടനത്തില്‍ അവകാശപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ എംഎസ്എഫ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഇതിന് കടുത്ത മറുപടി നല്‍കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനും, മകന്‍ ഷൗക്കത്തിനെതിരെയുമാണ് സൈബര്‍ ആക്രമണം. യുഡിഎഫ് സംവിധാനം ഉപയോഗിച്ച് ജയിക്കുകയും പിന്നീട് കിട്ടുന്ന അവസരങ്ങളിലല്ലാം മുസ്ലീംലീഗിനെ തള്ളിപ്പറയുന്ന രാഷ്ട്രീയ നിലപാടാണ് ജില്ലയില്‍ കോണ്‍ഗ്രസിന്റേതെന്ന് ലീഗ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
തര്‍ക്കം കൂടുതല്‍ രൂക്ഷമായതോടെ വിഷയത്തില്‍ ജില്ലായുഡിഎഫ് നേതൃത്വം നേരിട്ട് ഇടപെടുമെന്നാണ് സൂചന




