മലപ്പുറം: വളാഞ്ചേരിക്കടുത്ത് തൃശൂര്‍-കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയില്‍ ഹൈഡ്രാ
ക്രെയിന്‍ റോഡരികിലെ മരത്തില്‍ കുടുങ്ങി. ഇതെതുടര്‍ന്ന് വാഹനം അരമണിക്കൂറോളം റോഡില്‍ നിര്‍ത്തിയിടുകയായിരുന്നു.
ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും കാടാമ്പുഴ പൊലീസും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




