പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയുമായ ബിജു(32)വാണ് മരിച്ചത്.
കുഴഞ്ഞ് വീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭിവിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മണ്ഡല
മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്ന ഇന്ന് സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയതായിരുന്നു ബിജു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




