Section

malabari-logo-mobile

ഭിന്നശേഷി ശാക്തീകരണത്തില്‍ കേരളം ഒന്നാമത്

HIGHLIGHTS : തിരുവനന്തപുരം:   ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌ക്കാരം കേരളത്തിന്. ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാ...

തിരുവനന്തപുരം:   ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌ക്കാരം കേരളത്തിന്. ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കരണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃക പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണച്ചത്.

ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനത്തില്‍ ദില്ലി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് നല്‍കും

sameeksha-malabarinews

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് ഈ മേഖലയില്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്ങിലും ആദ്യമായാണ് കേരളസംസ്ഥാനത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!