പരപ്പനങ്ങാടി കെട്ടുങ്ങല്‍ അഴിമുഖത്ത് കടലാക്രമണം,തെങ്ങുകള്‍ കടപുഴകിവീണു

പരപ്പനങ്ങാടി: അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റത്തെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ കെട്ടുങ്ങല്‍ അഴിമുഖത്ത് കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി നിരവധി തെങ്ങുകള്‍ കടപുഴകിവീണു.ഇന്നലെ സന്ധ്യയോടെയാണ് കടലാക്രമണം രൂക്ഷമായത്.അമ്പതുമീറ്ററോളം ദൂരത്തില്‍ കരകടലെടുത്തിട്ടുണ്ട്.കടലാക്രമണ പ്രദേശങ്ങളില്‍ മണല്‍ചാക്ക്നിരത്തി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ല.കെട്ടുങ്ങല്‍ പാലത്തിന്‍റെ സംരക്ഷണ ഭിത്തിയില്‍ തിരമാലകള്‍ വന്നിടിക്കുന്നുണ്ട്‌.എന്നാല്‍ നഗരസഭയുടെ മറ്റു തീരമേഖലയിലൊന്നും കടല്‍ പ്രക്ഷുബ്ധമായിട്ടില്ല.ഓഖിച്ചുഴ ലിക്കാറ്റുണ്ടായ സമയത്ത് കടല്‍ ആദ്യം പിന്‍വാങ്ങിയതും കെട്ടുങ്ങല്‍ ഭാഗത്തായിരുന്നു.

Share news
error: Content is protected !!
Scroll to Top