Section

malabari-logo-mobile

പുകയില, കോള എന്നിവയുടെ നികുതി ;മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയില്‍

HIGHLIGHTS : മനാമ: രാജ്യത്ത് 2018 ന്റെ ആദ്യത്തില്‍ പുകയില, കോള ഉത്പന്നങ്ങളുടെമേല്‍ നടപ്പാക്കാനിരിക്കുന്ന നികുതി വര്‍ദ്ധനവ് സ്റ്റോറുടമകളില്‍ ആശങ്ക ഉയര്‍ത്തിയിരിക...

മനാമ: രാജ്യത്ത് 2018 ന്റെ ആദ്യത്തില്‍ പുകയില, കോള ഉത്പന്നങ്ങളുടെമേല്‍ നടപ്പാക്കാനിരിക്കുന്ന നികുതി വര്‍ദ്ധനവ് സ്റ്റോറുടമകളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ഇത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഇത് ഏത്തരത്തില്‍ ബാധിക്കുമെന്ന ഭയം പ്രവാസികളും പങ്കുവെക്കുന്നു.

പുതിയ നികുതി വരുന്നതോടെ പുകയില, ഉര്‍ജ്ജപാനീയങ്ങള്‍ എന്നിവയ്ക്ക് നൂറ് ശതമാനം നികുതിയാണ് നല്‍കേണ്ടിവരിക. എന്നാല്‍ ബഹ്‌റൈനിലെ ജനങ്ങള്‍ ഈ വില വര്‍ദ്ധനവിനോട് പൊരുത്തപ്പെടുമെന്ന വിശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധര്‍. 2015 ല്‍ ഉണ്ടായ എണ്ണവില വര്‍ദ്ധനവിനെ പോലെ ഇതിനെയും ഇവര്‍ സ്വീകരിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

sameeksha-malabarinews

ആരോഗ്യത്തിന് ഹാനീകരം എന്ന നിലയിലാണ് പുകയില, കോള ഉത്പന്നങ്ങളുടെ മേല്‍ പാപനികുതി എന്ന പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!