Section

malabari-logo-mobile

മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിര്‍ദേശങ്ങള്‍

HIGHLIGHTS : New instructions for Home Quarantine in Malappuram

മലപ്പുറം: മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിര്‍ദേശങ്ങള്‍. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അല്ലെങ്കില്‍ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്കോ മാറണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

ഒന്ന് മുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള വീടുകളില്‍ ഒരു ബാത്ത് അറ്റാച്ഡ് ബെഡ്റൂം ഉള്‍പ്പെടെ രണ്ട് റൂമുകളും, രണ്ടു ബാത്‌റൂമുകളും ഉണ്ടെങ്കില്‍ മാത്രം ഹോം ക്വാറന്റീന്‍ അനുവദിക്കുകയുള്ളു. ആറു മുതല്‍ 8 അംഗങ്ങള്‍ വരെ ഉള്ള വീടുകളില്‍ ഒരു ബാത്ത് അറ്റാച്ഡ് റൂം ഉള്‍പ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്‌റൂമുകളും ഉണ്ടെങ്കില്‍ മാത്രം ഹോം ക്വാറന്റീന്‍ അനുവദനീയമാണ്.

sameeksha-malabarinews

9,10 അംഗങ്ങളുള്ള വീടുകളില്‍ ഒരു ബാത് അറ്റാച്ഡ് റൂം ഉള്‍പ്പെടെ 4 റൂമുകളും 4 ബാത്‌റൂമുകളും ഉണ്ടെങ്കില്‍ മാത്രമേ ഹോം ക്വാറന്റീന് അനുമതി നല്‍കു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!