Section

malabari-logo-mobile

ചാരായം പിടികൂടി

HIGHLIGHTS : Alcohol was seized

പരപ്പനങ്ങാടി: മലപ്പുറം എക്‌സ്സൈസ് ഇന്റലിജിന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച്‌ പാര്‍ട്ടി നടത്തിയ പരിശോധനയില്‍ മൂന്നര ലിറ്റര്‍ ചാരായവും ചാരായം കടത്തികൊണ്ടുവന്ന ഓട്ടോറിക്ഷയും പ്രിവെന്റിവ് ഓഫീസര്‍ എ.പി. ഉമ്മര്‍കുട്ടിയും പാര്‍ട്ടിയും പിടികൂടി കേസെടുത്തു. പെരുവള്ളൂര്‍ വില്ലേജില്‍ പറശ്ശിനിപ്പുറായ വച്ചാണ് കേസ് പിടികൂടിയത്.

എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിപ്പോയ കോതാരിവീട്ടില്‍ അഭിലാഷിന്റെ (41) പേരില്‍ എക്‌സ്സൈസ് കേസെടുത്തു. ഓട്ടോറിക്ഷയില്‍ നിന്നാണ് ചാരായം പിടികൂടിയത്. ബാറുകളും മദ്യവില്പന ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ എക്‌സ്സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

sameeksha-malabarinews

ഒരാഴ്ചക്കുള്ളില്‍ നൂറുകണക്കിന് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പരപ്പനങ്ങാടി എക്‌സ്സൈസ് കണ്ടെത്തി കേസെടുത്തിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പ്രദീപ് കുമാര്‍, പി.മുരളീധരന്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, ദിദിന്‍.എം.എം, അരുണ്‍.പി, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ശ്രീജ.എം, ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!