Section

malabari-logo-mobile

മലപ്പുറത്ത്‌ ഉപരിപഠനത്തിന്‌ 14000 സീറ്റുകള്‍ കുറവ്‌

HIGHLIGHTS : മലപ്പുറം: സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച്‌ മലപ്പുറം ജില്ലയില്‍ പ്ലസ്‌ടു പഠനത്തിന്‌ 14000ത്തിലധികം സീറ്റുകള്‍ കുറവ്‌.

malappuaramമലപ്പുറം: സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച്‌ മലപ്പുറം ജില്ലയില്‍ പ്ലസ്‌ടു പഠനത്തിന്‌ 14000ത്തിലധികം സീറ്റുകള്‍ കുറവ്‌. ജില്ലയില്‍ 77,179 പേരാണ്‌ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയിരിക്കുന്നത്‌. എന്നാല്‍ ഹയര്‍സെക്കണ്ടറി. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി, സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗങ്ങളിലായി ജില്ലയില്‍ 63,037 സീറ്റ്‌ മാത്രമെയൊള്ളു. ഈ കണക്കനുസരിച്ച്‌ പതിനാലായിരത്തിലധികം പേര്‍ക്ക്‌ സര്‍ക്കാര്‍ എയിഡഡ്‌ സകൂളുകകളില്‍ സീറ്റ്‌ ലഭിക്കില്ല.
ഇവര്‍ക്ക്‌ ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും ഇതിന്‌ പുറമെ ജില്ലയില്‍ അഞ്ച്‌ പോളിടെക്‌നിക്കുകളിലായ്‌ 1400 പേര്‍ക്ക്‌ പ്രവേശനം ലഭിക്കും തിരൂര്‍ എസ്‌എസ്‌എം, കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്‌, തിരൂരങ്ങാടി ഗവ. പോളിടെക്‌നിക്‌, അങ്ങാടിപ്പുറം ഗവ.പോളി ടെക്‌നിക്‌, മേല്‍മുറി മഅദീന്‍ എന്നിവയാണിവ ഇതിന്‌ പുറമെ ആറ്‌ സര്‍ക്കാര്‍ ഐടിഐകളുണ്ട്‌. അറുപതോളം സ്വകാര്യ ഐടിഐകളും ജില്ലയില്‍ പ്രവര്‍ത്തക്കുന്നുണ്ട്‌. ഓപ്പണ്‍ സ്‌കൂളുകളുടെ ഗണത്തില്‍ സഹകരണവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി മികച്ച കോളേജുകളും ജില്ലയിലുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!