Section

malabari-logo-mobile

വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് യുവാവിനെ കുടുക്കിയ കള്ളക്കേസ്;രണ്ടുപേര്‍ അറസ്റ്റില്‍

HIGHLIGHTS : വേങ്ങര: യുവാവിന്റെ വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് യുവാവിനെ കള്ളക്കേസ്സില്‍ കുടുക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഊരകം കാരാത്തോട് സ്വദേശ...

വേങ്ങര: യുവാവിന്റെ വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് യുവാവിനെ കള്ളക്കേസ്സില്‍ കുടുക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഊരകം കാരാത്തോട് സ്വദേശികളായ ആലമ്പറ്റ ഭരതന്‍(32), ചക്കിങ്ങത്തൊടി കബീര്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്.

ജൂണ്‍ 22-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് കാരാത്തോട് ഓട്ടോ ഓടിക്കുന്ന ഫാജിദിന്റെ ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് വണ്ടിയില്‍ കഞ്ചാവുണ്ടെന്ന വിവരം വേങ്ങര പോലീസിനെ അറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വണ്ടി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ 2.1 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ഇയാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

എന്നാല്‍ ഇതെതുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. മോഹനചന്ദ്രന്റെ കീഴില്‍ വേങ്ങര പോലീസ് കേസ് വീണ്ടും അന്വേഷിക്കുകയായിരുന്നു. സംഭവത്തില്‍ സംശയംതോന്നിയ പോലീസ് കവലയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷനത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് ക്ലബ്ബ് പ്രസിഡന്റായ ഫാജിദിന്റെ വണ്ടിയില്‍ കഞ്ചാവ് വെച്ചത്. 2018 മാര്‍ച്ചില്‍ ഊരകം കാരാത്തോടുനടന്ന ഫുട്ബോള്‍ മത്സരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കവും വാട്സ് ആപ്പ് ഹര്‍ത്താലില്‍ വണ്ടി തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അടിപിടിയുമാണ് വ്യക്തിവൈരാഗ്യത്തിന് കാരണം.

പ്രതികളെ സഹായിച്ചവരേയും ഗൂഢാലോചന നടത്തിയവരേയുംകുറിച്ച് അന്വേഷിച്ചുവരികയാണെന്ന് അന്വേഷണച്ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. അറിയിച്ചു. എസ്.ഐ.മാരായ ജോതിസ്‌കുമാര്‍, ആന്റണി, എ.എസ്.ഐ. മാരായ സി.പി. മുരളീധരന്‍, സതീഷ്, അസൈനാര്‍, സി.പി.ഒമാരായ ശശികുമാര്‍, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, പ്രതീപ് സുനില്‍ ഫാസില്‍ കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!