Section

malabari-logo-mobile

മലപ്പുറത്തു നിന്ന് നൈപുണ്യ കര്‍മസേന എറണാകുളത്തേക്ക്

HIGHLIGHTS : മലപ്പുറം:എറണാകുളത്ത് സേവനം നല്‍കാന്‍ മലപ്പുറത്ത് നിന്നുള്ള നൈപുണ്യ കര്‍മസേന പുറപ്പെട്ടു. ഐടിഐ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ സംഘമാണ് പ്രളയബാധിതര്‍...

മലപ്പുറം:എറണാകുളത്ത് സേവനം നല്‍കാന്‍ മലപ്പുറത്ത് നിന്നുള്ള നൈപുണ്യ കര്‍മസേന പുറപ്പെട്ടു. ഐടിഐ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ സംഘമാണ് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ ജില്ലയില്‍ നിന്നും പുറപ്പെട്ടത്. 50 പേരാണ് സംഘത്തിലുള്ളത്. കാര്‍പെന്റര്‍, പ്ലംബിങ്, വയറിങ് എന്നിവയില്‍ പരിശീലനം നേടിയ സംഘത്തിന് കലക്ടറേറ്റില്‍ യാത്രയപ്പ് നല്‍കി.

ജില്ലാ കലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി രാജു, ഐടിഐ പ്രിന്‍സിപ്പല്‍ സി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഹരിതകേരളം മിഷന്‍, വ്യവസായ പരിശീലന വകുപ്പ് തുടങ്ങിയവരാണ് നൈപുണ്യ കര്‍മ സേനക്ക് നേതൃത്വം നല്‍കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!