Section

malabari-logo-mobile

മലപ്പുറത്ത് 8000 പേക്കറ്റ് പാന്‍പരാഗ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് പാര്‍ട്ടി വിവിധ ഭാഗങ്ങളില്‍ നിന്നായി 80 കിലോയോളം നിരോധിത പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പിടികൂടി. പിടികൂടിയ ഉല്‍പന്നങ്ങള്‍ക്...

മലപ്പുറം: മലപ്പുറം എക്‌സൈസ് നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 80 കിലോയോളം നിരോധിത പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പിടികൂടി. പിടികൂടിയ ഉല്‍പന്നങ്ങള്‍ക്ക് മൊത്തം മാര്‍ക്കറ്റില്‍ 65000 രൂപയോളം വില വരും.

ധാരാളം നിരോധിത പാന്‍പരാഗ് ഉല്‍പ്പനങ്ങള്‍ സ്‌കൂള്‍ കട്ടികളെ കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ട് എന്ന വിവരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.സജിക്ക് ലഭിക്കുകയും തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ആണ് ഇത്രയും പാന്‍പരാഗ് ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയും ചെയ്തിരിക്കുന്നത്.

sameeksha-malabarinews

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ പ്രദീപ് ,പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്, മുരളി ,സിഇഒമാരായ അബ്ദുള്‍ സമ്മദ് ,ഷംനാസ് അലക്‌സ് രഞ്ജിത്ത് എന്നിവര്‍ ആണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!