മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമം;വിഎസ്

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമമെന്ന് വി എസ് അച്യുതാനന്ദന്‍. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസിന് മടിയില്ലെന്നും. ബിജെപിയുമായി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.

ബിജെപിയുടെ മുന്നില്‍ കോണ്‍ഗ്രസ് പരുങ്ങിനില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ പത്തു ദിവസമായി കേരളത്തിലെ കോണ്‍ഗ്രസിന് തലയില്ലെന്നും അദേഹം പറഞ്ഞു. ഇഎംഎസ് അനുസ്മര പരിപാടിയില്‍ സംസാരിക്കവെയാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്.