കോഴിക്കോട് അന്ധവിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കൊളത്തറയില്‍ അന്ധവിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞിട്ടും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടുകാര്‍ കുട്ടി പീഡനത്തിനിരയായ കാര്യം അറിഞ്ഞത്. ഉടന്‍തന്നെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ക്ലാസ് മുറിയിലും മൂത്രപ്പുരയിലും വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അതെസമയം ആരോപണ വിധേയനായ അധ്യാപകനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് ബന്ധുകള്‍ പറയുന്നു.

Related Articles