പരപ്പനങ്ങാടി: മലപ്പുറം ജില്ല മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സമ്മേളത്തിനോടനുബന്ധിച്ച് ചെട്ടിപ്പടിയില്‍ കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ഉല്‍ഘാടനം ചെയ്തു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാര്‍ ,മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, വി.പി.സോമസുന്ദരന്‍, തയ്യില്‍ അലവി, പി പി. സെയ്തലവി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:യു.സൈനുദീന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ല സെക്രട്ടറി കെ.എ.റഹീം സ്വാഗതവും. എം.പി.കുഞ്ഞിമരക്കാര്‍ നന്ദിയും പറഞ്ഞു.
ജില്ലാ സമ്മേളത്തിനോടനുബന്ധിച്ച പ്രതിനിധിസമ്മേളനം വെള്ളിയാഴച രാവിലെ 9 മണിക്ക് സ.അഡ്വ.വി.വി.ശശീന്ദ്രന്‍ നഗറില്‍ (പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയം) നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




