Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 645 പേര്‍ക്ക് രോഗമുക്തി; 449 പേര്‍ക്ക് രോഗബാധ

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 428 പേര്‍ക്ക് 14 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,400 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,8...

മലപ്പുറം: ജില്ലയില്‍ ഇന്ന്  645 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,06,226 ആയി. അതേസമയം 449 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 428 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 23,878 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,400 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 260  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 119 പേരും 87 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 544 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

കോവിഡില്‍ സുരക്ഷിതരായിരിക്കാം

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കോവിഡിനെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഫെബ്രുവരി ഒമ്പതിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 08
ആലങ്കോട്  02
ആലിപ്പറമ്പ് 01
ആനക്കയം 04
അങ്ങാടിപ്പുറം 04
അരീക്കോട്  04
ആതവനാട് 01
ചീക്കോട് 06
ചെറുകാവ്  03
ചേലേമ്പ്ര 04
ചെറിയമുണ്ടം 03
ചെറുകാവ് 06
ചോക്കാട് 11
ചുങ്കത്തറ  03
എടക്കര 02
എടപ്പറ്റ 03
എടപ്പാള്‍ 08
എടരിക്കോട് 01
എടവണ്ണ 08
എടയൂര്‍ 03
ഇരിമ്പിളിയം 07
കാലടി 04
കാളികാവ്  05
കല്‍പകഞ്ചേരി 06
കരുളായി 03
കരുവാരക്കുണ്ട് 03
കാവനൂര്‍  02
കീഴാറ്റൂര്‍ 04
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍ 11
കുറ്റിപ്പുറം 07
കുഴിമണ്ണ 01
മക്കരപ്പറമ്പ 04
മലപ്പുറം  33
മമ്പാട്  04
മംഗലം 02
മഞ്ചേരി  13
മങ്കട  05
മാറാക്കര 04
മാറഞ്ചേരി 12
മേലാറ്റൂര്‍ 03
മൂര്‍ക്കനാട്  05
മൂത്തേടം 03
മൊറയൂര്‍ 05
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 01
നിലമ്പൂര്‍  05
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 03
ഒഴൂര്‍ 04
പള്ളിക്കല്‍ 04
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 03
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 34
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പൊന്മള 06
പൊന്മുണ്ടം 01
പൊന്നാനി 03
പോരൂര്‍ 03
പുലാമന്തോള്‍ 08
പുളിക്കല്‍ 05
പുല്‍പ്പറ്റ 07
പുഴക്കാട്ടിരി 05
താനൂര്‍ 04
തലക്കാട് 03
തവനൂര്‍  04
താഴെക്കോട് 04
തേഞ്ഞിപ്പലം 04
തെന്നല 01
തിരുനാവായ 01
തിരുവാലി 07
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 02
തിരൂര്‍  04
തിരൂരങ്ങാടി  05
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി  01
വളവന്നൂര്‍ 02
വള്ളിക്കുന്ന് 04
വട്ടംകുളം 02
വാഴക്കാട്  01
വാഴയൂര്‍ 05
വഴിക്കടവ്  02
വെളിയങ്കോട് 10
വേങ്ങര 06
വെട്ടത്തൂര്‍ 04
വെട്ടം 05
വണ്ടൂര്‍ 13

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!