HIGHLIGHTS : Malappuram CDS celebrates 25 years of women's empowerment
മലപ്പുറം:കേരള സ്ത്രീ സമൂഹത്തെ കരുത്തരാക്കി മാറ്റിയ കുടുംബശ്രീ രൂപീകരിച്ചതിന്റെ കാല്‍ നൂറ്റാണ്ട് തികഞ്ഞത് ആഘോഷിച്ച് മലപ്പുറം നഗരസഭ സി ഡി എസ്. ആഘോഷത്തിന്റെ ഭാഗമായി 25 ദീപം തെളിയിക്കുകയും മലപ്പറം നഗരത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ റാലിയും നടന്നു. മുതിര്‍ന്ന കുടുംബ ശ്രീ അംഗങ്ങളെ ആദരിച്ചു.
അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മറിയുമ്മ ഷെരീഫ് കോണോംതൊടി ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുടുംബശ്രീ ഇന്ന് സമ്പാദ്യവും വായ്പയും, സൂക്ഷ്മ സംരംഭങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍ , സംരക്ഷണം ഉറപ്പാക്കല്‍, അഗതികളുടെയും ഒറ്റപ്പെട്ട് ജീവിക്കുന്നവരുടെയും സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്നു.
പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ പി. കെ സക്കീര്‍ഹുസൈന്‍, സി പി ആയിഷാബി, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍ , കെ പി എ ഷെരീഫ്, മഹമ്മൂദ് കോതേങ്ങല്‍, ജയശ്രീ രാജീവ്, ആയിഷാബി ഉമ്മര്‍ കെ കെ, ഷാഫി മൂഴിക്കല്‍, എ പി ശിഹാബ് , സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍മാരായ നുസ്രത്ത് എന്‍, ഷംല റിയാസ് ടി, എന്‍ യു എല്‍ എം മാനേജര്‍ സുനില്‍ പി കെ, സിഡിഎസ് അക്കൗണ്ടന്റുമാരായ നവാസ് ടി, മുഹമ്മദ് ഷാഫി പി തുടങ്ങിയവര്‍ പങ്കെടുത്തു.