പരപ്പനങ്ങാടി:കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയാ സമ്മേളനം പരപ്പനങ്ങാടി ജാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ കെപി കുഞ്ഞുമോന്‍ നഗറില്‍ നടന്നു.പ്രവാസ സംഘം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് ഗഫൂര്‍ പി.ലില്ലിസ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായ ചടങ്ങില്‍ ഏരിയാ സെക്രട്ടറി സക്കീര്‍ എംപി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.പി റസാഖ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ടി.ഓ ശിഹാബ് കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. ടി.കാര്‍ത്തികേയന്‍ സ്വാഗതം പറഞ്ഞു .സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ബിപി സോമസുന്ദരന്‍, ഏരിയാ സെക്രട്ടറി നരേന്ദ്രന്‍ മാഷ്, ലോക്കല്‍ സെക്രട്ടറി എം.പി സുരേഷ് ബാബു, ഏരിയ കമ്മിറ്റി അംഗം കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം പി സക്കീര്‍ (പ്രസിഡണ്ട്), അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് (സെക്രട്ടറി), കോയമോന്‍ പെരുവള്ളൂര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെടെ പുതിയ 11 അംഗ കമ്മിറ്റി നിലവില്‍ വന്നു. പ്രവാസി ലോകത്ത് ജോലിചെയ്യുന്നവരും ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തിയതുമായ പ്രവാസികള്‍ക്കും നോര്‍ക്ക റൂട്‌സ് സഹായത്തോടെ സബ്‌സിഡിയോടുകൂടി ഭവന വായ്പ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.




