
വേങ്ങര : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ പരപ്പില്‍പാറ സ്വദേശി കേലപ്പുറത്ത് സുജാത സുനില്‍ കെ.എം (52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. ഇന്ന് ഉച്ചയോടെ വലിയോറയില്‍ കുടുംബ ശ്മശാനത്തിന്‍ സംസ്‌കാരം നടക്കും. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരള ഗസറ്റട് ഓഫീസേഴ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് സംസ്ഥാനകമ്മറ്റി അംഗമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഭാരവാഹിയാണ്.
അച്ഛന്‍ : പരേതനായ മോഹനന്‍ കെ.പി. അമ്മ: സരോജിനി ടീച്ചര്‍ (റിട്ട.എച്ച്.എം വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂള്‍). ഭര്‍ത്താവ്: സുനില്‍ നാരായണന്‍ (ബിസ്‌നസ്, കേരളശ്ശേരി കോങ്ങാട്). മകള്‍: ശ്രീലക്ഷ്മി-അമ്മു (വിദ്യാര്‍ത്ഥി,കലാക്ഷേത്ര, ചെന്നൈ).സഹോദരങ്ങള്‍: സബിത, സിമി, അഭിലാഷ്, സംഗീത.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




