മലപ്പുറത്തെ സ്‌ഫോടനത്തിന് പിന്നില്‍ കൊല്ലത്തും മൈസൂരിലും സ്‌ഫോടനം നടത്തിയ സംഘം

malappuramമലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലത്തും മൈസൂരിലും ഉണ്ടായ സ്‌ഫോടനത്തിന് സമാനമാണെന്ന് പോലീസ്. സംഭവസ്ഥലത്തു നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ അറിയിച്ചു. പെന്‍ഡ്രൈവില്‍ ഒരു വ്യക്തി വിവരിക്കുന്ന പോലെയുള്ള കൊല്ലത്തും മൈസൂരും അടുത്തിടെ ഉണ്ടായ സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങളാണുള്ളത്. ഇതില്‍ നിന്നാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘം തന്നെയാണെന്ന നിഗമനത്തില്‍ എ്ത്തിയതെന്നും ഐജി പറഞ്ഞു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് വീഡിയോയില്‍ പറയുന്നതായി അദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്‌ഫോടനംനടത്താന്‍ സംഘടന പദ്ധതിയിട്ടിരുന്നു. കേരളത്തില്‍ ഒരു ജില്ലയില്‍ സമാനമായ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചതായി ഐജി വ്യക്തമാക്കി. എന്നാല്‍ ഏത് ജില്ലയാണ് സംഘം ലക്ഷ്യമിട്ടതെന്ന് ഐജി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഐജി അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top