Section

malabari-logo-mobile

മലപ്പുറത്ത്‌ ഇനി നാലു ബാറുകളും ഒരു ബിയര്‍ പാര്‍ലറും ബാക്കി

HIGHLIGHTS : മലപ്പുറം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പതിനൊന്ന്‌ ബാറുകള്‍ കൂടി അടച്ചു പൂട്ടയതോടെ ഇനി ജില്ലയില്‍ നാലു ബാറുകളും ഒരു ബിയര്‍ പാര്‍ലറും മാത്രം.

Untitled-1 copyമലപ്പുറം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പതിനൊന്ന്‌ ബാറുകള്‍ കൂടി അടച്ചു പൂട്ടയതോടെ ഇനി ജില്ലയില്‍ നാലു ബാറുകളും ഒരു ബിയര്‍ പാര്‍ലറും മാത്രം.
മലപ്പുറം സൂര്യ റീജന്‍സി, നിലമ്പൂര്‍ റോസ്‌ ഇന്റര്‍നാഷനല്‍, അങ്ങാടിപ്പുറം ചെങ്ങറ ഹെറിറ്റേജ്‌, അഴിഞ്ഞിലം കടവ്‌ റിസോര്‍ട്ട്‌, ചങ്ങരംകുളത്തെ കെടിഡിസിയുടെ ബിയര്‍പാര്‍ലര്‍ എന്നിവയായും തുറന്ന്‌ പ്രവര്‍ത്തിക്കുക. ഇതില്‍ കടവ്‌ മാത്രമാണ്‌ ഫൈവ്‌ സ്റ്റാര്‍ ഗണത്തില്‍ പെടുന്നത്‌. ചെങ്ങറ ഹെറിറ്റേജ്‌ വിഭാഗത്തില്‍ പെടുന്നതും.

നേരത്തെ നിലവാരമില്ലാത്തതിന്റെ പേരില്‍ 14 ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. ബാക്കയുള്ളവ വ്യാഴാഴ്‌ച രാത്രി പതിനൊന്ന്‌ മണിയോടെ അടച്ചുപൂട്ടി.
സംസ്ഥാനത്ത്‌ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബാറുകളുള്ളത്‌ എറണാംകുളത്ത്‌ ആണ്‌. 15 എണ്ണം. ഒരു ബാറും ഇല്ലാത്ത ജില്ലയായി വയനാടും മാറി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!