എടവണ്ണപ്പാറയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍

കൊണ്ടോട്ടി: എടവണ്ണപ്പാറയില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി്‌നിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ്‌ തിരയുന്നു. ചീക്കോട്‌ കെകെഎം ഹൈസ്‌ക്കൂളിലെ അധ്യാപകനായ അബ്ദുറഹിമാനെയാണ്‌ പോലീസ്‌ തിരയുന്നത്‌ ഇയാളെ അന്വേഷിച്ച്‌ പോലീസ്‌ വീട്ടിലെത്തിയെങ്ങിലും കണ്ടെത്താനായില്ല.

ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ സ്‌്‌്‌കൂളില്‍ വെച്ച്‌ കുട്ടിയ പീഢിപ്പിക്കാന്‍ ശ്രമിച്ചത്‌. ഇയാളുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു..

തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന്‌ വാഴക്കാട്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളില്‍ നിന്ന്‌ ഇയാളെ സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ ആരോപണവിധേയനായ അധ്യാപകന്‍ പത്ത്‌ വര്‍ഷം മുമ്പ്‌ സമാനമായ പരാതിയില്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top