തിരൂരങ്ങാടി: ഷട്ടില്‍ കളിക്കുന്നതിനിടെ ഡോക്ടടര്‍ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ഗവ.ഹോമിയ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഷാജഹാന്‍(50) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയില്‍ ചെമ്മാട്ടെ സന്‍മനസ്സ് റോഡിനടുത്ത് ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കിനടുത്ത് കളിക്കുന്നതിനെ തുടര്‍ന്ന നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും ജിവന്‍ രക്ഷിക്കാനായില്ല.
കൊല്ലം കരുനാഗപ്പള്ളി പരേതനായ സൈനുദ്ധീന്‍ കുഞ്ഞിന്റെ മകനാണ് . വര്‍ഷങ്ങളായി ചെമ്മാട്ടാണ് താമസം ഭാര്യ ഷൈല പരപ്പനങ്ങാടി എസ്‌എന്‍എം എച്ച്‌എസ്‌എസ്സിലെ അധ്യാപികയാണ്.
മക്കള്‍:നിബി ഷാജഹാന്‍, ജിബി ഷാജഹാന്‍.




