Section

malabari-logo-mobile

ഉംറക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്: മലപ്പുറത്ത് ട്രാവല്‍സ് ഉടമക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം

HIGHLIGHTS : മലപ്പുറം:  ഉംറക്ക് കൊണ്ടുപോകാമെന്ന പേരില്‍ പലരില്‍ നിന്നായി പാസ്‌പോര്‍ട്ടും പത്തുലക്ഷം രൂപയും വാങ്ങി വഞ്ചിച്ച ട്രാവല്‍സ് ഉടമക്കെതിരെ സ്ത്രീകളുടെ പ്...

മലപ്പുറം:  ഉംറക്ക് കൊണ്ടുപോകാമെന്ന പേരില്‍ പലരില്‍ നിന്നായി പാസ്‌പോര്‍ട്ടും പത്തുലക്ഷം രൂപയും വാങ്ങി വഞ്ചിച്ച ട്രാവല്‍സ് ഉടമക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. അരീക്കോട് പൂക്കോട്ടുംചോലയില്‍ പ്രവര്‍ത്തിക്കുന്ന മൈത്ര ട്രാവല്‍സ് ഉടമ സിപി അബ്ദുറഹിമാനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ അബ്ദുറഹ്മാന്റെ വീട്ടിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി സമരത്തിനെത്തി.

sameeksha-malabarinews

ഇയാള്‍ക്കെതിരെ പോലീസ് വഞ്ചനകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അരീക്കോട് എസ്‌ഐ സികെ നൗഷാദിനാണ് അന്വേഷണചുമതല. ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!