പരപ്പനങ്ങാടി അടിപ്പാതയില്‍ ഭിക്ഷാടനം നിരോധിക്കണമെന്ന ആവിശ്യം ശക്തമാകുന്നു

പരപ്പനങ്ങാടി : ആയിരക്കണക്കിന് വഴിയാത്രക്കാര്‍ കടന്നുപോകുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതക്കുള്ളില്‍ ഭിക്ഷാടനം വ്യാപകമാകുന്നു. തുടക്കത്തില്‍ ഒന്നോ രണ്ടോപേര്‍ ഭിക്ഷാടനം നടത്തിയിരുന്ന ഇവിടെ ഇപ്പോള്‍ യാചകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകായണ്.

ഇതിനെതിരെ നാട്ടുകാരില്‍ ചിലര്‍ പരാതിയുമായി മുനിസിപ്പില്‍ അധികാരികളെയും ജനപ്രതിനിധികളെയും സമീപിച്ചു കഴിഞ്ഞു. വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്തവിധം കിടക്കുന്നുവെന്നും. ഇവര്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നുവെന്നും പരാതിയുണ്ട്. പകല്‍ വെളിച്ചമില്ലാത്ത സമയത്ത് ഇവര്‍ ഇവിടെ കിടക്കുന്നത് സുരക്ഷപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും ഇവര്‍ പറയുന്നു.

കൂടാതെ ചിലര്‍ സിഗരറ്റ് വലിക്കാനും ഈ സ്ഥലം ഉപയോഗിക്കുന്നതും സ്ത്രീകളടക്കമുള്ള യാത്രികര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ഇതിന് പുറമെ രൂക്ഷമായ പൊടിശല്യവും അനുഭവപ്പെടുന്നുണ്ട്

ഈ വിഷയത്തില്‍ പോലീസടക്കമുള്ള അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും ഇവിടുത്തെ ഭിക്ഷാടനം നിരോധിക്കണമെന്നും നാട്ടുകാര്‍ ആവിശ്യപ്പെട്ടു.

Related Articles