കൊണ്ടോട്ടിയില്‍ വന്‍സ്‌ഫോടക ശേഖരം പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍സ്‌ഫോടക ശേഖരം പിടികൂടി. ലോറിയില്‍ കടത്തുന്നതിനിടയിലാണ് ജലാറ്റിന്‍ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. പുലര്‍ച്ചെ നാലരയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.

ലോറിയുടെ ഉള്ളില്‍ വളമാണെന്നാണ് വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് സ്‌ഫോടക വസ്തുകണ്ടെത്തിയത്.

അടുത്തുള്ള ഒരു ഗോഡൗണിലേക്കാണ് സ്‌ഫോടകവസ്തു കൊണ്ടുവന്നതെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്. ഇതെ തുടര്‍ന്ന് കൊണ്ടോട്ടി മോങ്ങത്തുള്ള ഒരു ഗോഡൗണില്‍ പോലീസില്‍ മിന്നല്‍ പരിശോധന നടത്തി. വിശദപരിശോധനയ്ക്കായി ലോറിയിപ്പോള്‍ കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top