മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: മണ്‍സൂണ്‍ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു

സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ഥം മണ്‍സൂണ്‍ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര പി.കെ.ബഷീര്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.

അറുപതോളം സൈക്കിള്‍ റൈഡേഴ്‌സ് യാത്രയില്‍ പങ്കാളികളായി.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ടൗണ്‍, അരീക്കോട്, കല്‍പറ്റ എന്നിവിടങ്ങളില്‍ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. കേരള അഡ്‌വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മണ്‍സൂണ്‍ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചത്.

അരീക്കോട് നടന്ന പരിപാടിയില്‍ ഡി ടി പി സി സെക്രട്ടറി വിപിന്‍ചന്ദ്ര, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top