Section

malabari-logo-mobile

തെക്കന്‍ മലബാറില്‍ നാളെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല.

HIGHLIGHTS : കുറ്റിപ്പുറം : റെയില്‍പ്പാത അറ്റകുറ്റപണിയുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഒക്‌ടോബര്‍ 16 വരെ 4 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധാക്കും.

railways_ecoastalworldകുറ്റിപ്പുറം : റെയില്‍പ്പാത അറ്റകുറ്റപണിയുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഒക്‌ടോബര്‍ 16 വരെ 4 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധാക്കും. തൃശ്ശൂര്‍ – കണ്ണൂര്‍, കണ്ണൂര്‍ -ഷൊര്‍ണ്ണൂര്‍, കോഴിക്കോട് – ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍ – കോഴിക്കോട് എന്നിവയാണ് റദ്ധാക്കുന്നത്. ഇത് ജനങ്ങളെ വലയ്ക്കും. ഷൊര്‍ണ്ണൂരിനും കാരക്കാടിനും ഇടയിലായാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്.

വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്നത് രാവിലെ ആറിന് പുറപ്പെട്ട് ഒമ്പതരക്ക് കോഴിക്കോട്ടും, 11 ന് കണ്ണൂരിലും എത്തുന്ന തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചറാണ്. ഈ ട്രെയിന്‍ തന്നെയാണ് വൈകീട്ട് 4.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 6.15 കോഴിക്കോട്ടെത്തി 8.15 ന് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത്. രണ്ട് ട്രെയിനുകളും റദ്ദാക്കുന്നതോടെ സാധാരണക്കാരായ ആയിരകണക്കിന് യാത്രക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ 16 വരെ തീരാദുരിതമനുഭവിക്കേണ്ടി വരും.

sameeksha-malabarinews

അതേ സമയം, കണ്ണൂര്‍ കോയമ്പത്തൂര്‍, മംഗളൂരു- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ യഥാക്രമം കണ്ണൂര്‍ -പള്ളിപ്പുറം, മംഗളൂരു – പള്ളിപ്പുറം റൂട്ടില്‍ ഭാഗികമായും ബാക്കി ഭാഗം പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടിലും സര്‍വ്വീസ് നടത്തും. ഗ്രാമ പ്രദേശമായ പള്ളുിപ്പുറത്ത് മതിയായ യാത്രാസൗകര്യം ലഭ്യമല്ലാത്തതിനാല്‍ യാത്രക്കാര്‍ ഷൊര്‍ണ്ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടും. ഈ ട്രെയിനുകള്‍ പട്ടാമ്പി വരെ സര്‍വ്വീസ് നടത്താന്‍ റെയില്‍വേ തയ്യാറാകുന്നില്ല.

ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ റൂട്ടിലെ നാല് ട്രെയിനുകള്‍ റദ്ധാക്കി. അങ്ങാടിപ്പുറം – നിലമ്പൂര്‍ റൂട്ടില്‍ രണ്ട് പാസഞ്ചറുകള്‍ ഓടിക്കാനാണ് നീക്കം. മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന ഷൊര്‍ണ്ണൂര്‍ – എറണാകുളം പാസഞ്ചര്‍ തൃശ്ശൂര്‍ – എറണാകുളം റൂട്ടില്‍ പരിമിതപെടുത്തിയതും വിനയാകും.

ട്രെയിനുകള്‍ റദ്ധാക്കുന്നതിന് പുറമെ പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, എറണാകുളം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍, എഗ്‌മോര്‍, മെയില്‍ എക്‌സ്പ്രസുകള്‍, മംഗള, നേത്രാവതി ദീര്‍ഘദൂര എക്‌സ്പ്രസ്സുകള്‍ എന്നിവയും ഷൊര്‍ണ്ണൂര്‍ – കാരക്കാട് റൂട്ടില്‍ കൂടുതല്‍ സമയം പിടിച്ചിടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!