Section

malabari-logo-mobile

സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം?

HIGHLIGHTS : കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്തില്‍ കസ്റ്റംസ് പിടിയിലായ ഫയാസ് അബ്ദുള്‍ഖാദറിന് ഉന്നതല ബന്ധങ്ങള്‍

Cochin_International_Airportകൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്തില്‍ കസ്റ്റംസ് പിടിയിലായ ഫയാസ് അബ്ദുള്‍ഖാദറിന് ഉന്നതല ബന്ധങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍സ്റ്റാഫംഗം ജിക്കുമോനും കസ്റ്റംസ് ഉദേ്യാഗസ്ഥര്‍ക്കും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്. സ്വര്‍ണ്ണക്കടുത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫയാസിന്റെ ഫോണില്‍ ജിക്കുമോന്റെ നമ്പര്‍ കണ്ടെത്തി. അനേ്വഷണം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നിലെ ഉന്നത തല ബന്ധത്തെ കുറിച്ചും അനേ്വഷിക്കും.

സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ പിടിയിലായ മാഹി സ്വദേശി പി കെ ഫയാസ് സ്വര്‍ണ്ണക്കടത്തില്‍ ഹവാല ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരുമാസത്തിനിടെ 16 കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.

sameeksha-malabarinews

ദുബായില്‍ നിന്ന് വന്ന രണ്ട് സ്ത്രീകളില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫയാസിനെ പോലീസ് അറസ്റ്റു ചെയ്തത്. കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് മുഖ്യ കണ്ണിയെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!