വിവാഹത്തിന് മുന്നൊരുക്കമായി സ്വയവരം കളി വഴിപാടുമായി കാവ്യ

kavyaമംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം നീങ്ങാനുമായി നേരുന്ന സ്വയംവരം കളി വഴിപാട് നടത്താന്‍ നടി കാവ്യാമാധവന്‍ ഗുരുവായൂരെത്തി. തിങ്കളാഴ്ച നടന്ന സ്വയം വരം കളിയിലാണ് കാവ്യ പങ്കെടുത്തത്. അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുഗ്മിണി സ്വയം വരം കഥ.

വിവാഹം നടക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ നടത്തുന്ന വഴിപാടാണ് സ്വയംവരം കളി വഴിപാട്. മംഗല്യ തടസ്സം നീക്കാനായാണ് ഈ വഴിപാട് നടത്തുന്നത്. അതുകൊണ്ടു തന്നെ ഈ വാര്‍ത്ത പുറത്തു വന്നതോടെ ഏറെ നാളായി കാവ്യ വീണ്ടും വിവാഹിതയാവുന്നു എന്ന വാര്‍ത്ത വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കാവ്യ തന്റെ പുനര്‍ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top