തിരൂര്‍ സ്വദേശിനി ചെന്നൈയില്‍ കുത്തേറ്റു മരിച്ചു

imagesചെന്നൈ : തിരൂര്‍ നിറമരുതൂര്‍ സ്വദേശിനി ചെന്നൈയില്‍ കുത്തേറ്റു മരിച്ചു. മഞ്ഞപ്പറ്റ വീട്ടില്‍ ഹംസയുടെ മകള്‍ നൂര്‍ജഹാന്‍ (30) ആണ് കുത്തേറ്റു മരിച്ചത്. ഇന്ന് 11 മണിയോടയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

നാല് മാസം മുമ്പാണ് ചെന്നൈ സ്വദേശി മുഹമ്മദ് റഫീക്കുമായി നൂര്‍ജഹാന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും ഫോണിലൂടെ പോലും യുവതിയുമായി ബന്ധപ്പെടാന്‍ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top